എറണാകുളം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ നിർണായകമായ തമ്മനം–പുല്ലേപ്പടി റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.
എം.ജി. ......
കൊച്ചി: കൊച്ചി ഷിപ്പിയാർഡിൽ നിർമ്മാണം നടത്തി വന്നിരുന്ന കൊച്ചി നഗരസഭയുടെ മൂന്നാമത് റോ -റോ വെസ്സലിന്റെ നീറ്റിലിറക്കൽ കർമ്മം കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ നിർവഹിച്ചു.
14 ട്രക്കുകൾക്കും 12 കാറുകൾക്കും 50 യാത്രക്കാർക്കും യാത്ര ചെയ്യുവാൻ സൗകര്യം ലഭിക്കും വിധമാണ് പുതിയ റോ റോ സർവീസ് സജ്ജീകരിച്ചിരിക്കുന്നതെന്നും നിലവിലുള്ള റോ റോ സർവീസിൽ കാണപ്പെട്ട പോരായ്മകൾ കൂടി പരിഹരിച്ചുകൊണ്ട് തന്നെയാണ് പുതിയ റോ- റോ യുടെ നിർമ്മാണം നടത്തിയിരിക്കുന്നതെന്നും അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള പുതിയ റോ - റോ സർവീസ് കൂടി ആരംഭിക്കുന്നതോടെ വൈപ്പിൻ ഫോർട്ട് കൊച്ചി വഴിയുള്ള പശ്ചിമ കൊച്ചിയിലെ യാത്ര ക്ലേശം കുറയുമെന്നും കൊച്ചി മേയർ അഭിപ്രായപ്പെട്ടു.
KSINC ഡയറക്ടർ ഗിരിജ ഐഎഎസ് , ഷിപ്പിയാർഡ് CMD ജോസ്. വി.ജെ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. ......
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (സിഇടിഎ) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വാഹനങ്ങളുടെയും സ്കോച്ച് വിസ്കിയുടെയും വിലയിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. ......
മേടം: ഭാഗ്യം അനുകൂലിക്കുന്ന ദിനം. ജോലികളിൽ വിജയം, മത്സരങ്ങളിൽ നേട്ടം, സുഹൃത്തുക്കളുമായുള്ള സന്തോഷകരമായ കൂടിക്കാഴ്ചകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.......
മൈക്രോഫിനാൻസ് കേസിൽ അന്വേഷണം തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം ഒരിക്കലും തേടിയിട്ടില്ലെന്നും, കേസിൽ നിന്ന് രക്ഷപ്പെടാൻ ആരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ആരുടെയും കാലുപിടിക്കാൻ പോയിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ അങ്ങനെ പ്രതീക്ഷിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എന്നാൽ അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൈക്രോഫിനാൻസ് കേസിലെ അന്വേഷണം വർഷങ്ങളായി തുടരുകയാണെന്നും, അന്വേഷണം നടക്കണമെന്ന ആവശ്യമാണ് താൻ തുടർച്ചയായി ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.“പിണറായി വിജയനെ നേരിൽ കണ്ട് കേസ് വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം കേട്ടേനേ. ......
ദോഹ: ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ (ഒ.പി.എ.ക്യു) സംഘടിപ്പിച്ച വായനാദിനാചരണവും കവിതാ പാരായണ, ചെറുകഥ രചന മത്സരങ്ങളും വിപുലമായ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
ഐ.സി.സി ഡൽഹി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുത്തു.
വായനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും ആവേശപൂർവം പങ്കാളികളായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന ചെറുകഥ രചന മത്സരവും ജൂനിയർ വിഭാഗത്തിനായി നടത്തിയ കവിതാ പാരായണ മത്സരവും മികച്ച പ്രതികരണമാണ് നേടിയത്.
OPAQ ജനറൽ സെക്രട്ടറി ഷജീന നൗഷാദ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ......
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ ശക്തമായ വിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്.......
കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെ, യുഎസ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതിയുള്ള ഉല്‍പ്പന്നങ്ങള്‍
കൊച്ചി: തൊടുപുഴ ആസ്ഥാനമായ വിഷ്ണു നമ്പൂതിരി ഗ്രൂപ്പിന്റെ ഫ്രോസണ്‍ ഫുഡ് ഉല്‍പ്പന്നങ്ങള്‍ വിഷ്ണു ഭവന് ബ്രാന്‍ഡില്‍ കേരളത്തിലും വിപണിയിലെത്തി. ബ്രാഹ്മിന്‍സ് ബ്രാന്‍ഡിന്റെ സ്ഥാപക പ്രൊമോട്ടര്‍മാരായിരുന്ന ഗ്രൂപ്പ് കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെ, യുഎസ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തിരുന്ന ഉല്‍പ്പന്നനിരയാണ് ഇതോടെ ആഭ്യന്തര വിപണിയിലും എത്തിയിരിക്കുന്നതെന്ന് വിഷ്ണു ഭവന് ഫ്രോസണ്‍ ഫുഡ്സ് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. ......
ദോഹ: ന്യൂ ഗുഡ്വിൽ കാർഗോയും റോക്കാ പവർ ജിം (മെൻസ് & ലേഡീസ് സെക്ഷൻ) സംയുക്തമായി റേഡിയോ സുനോയും റേഡിയോ ഒലീവും സഹകരിച്ച് സംഘടിപ്പിച്ച "ഹാപ്പിനസ് ലോഞ്ച്" പരിപാടി റോക്കാ പവർ ജിംഇൽ ആവേശകരമായി നടന്നു.
ജീവനക്കാർക്കും അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും ഉത്സാഹവും പകരുന്ന രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിനോദ ഗെയിമുകൾ, യോഗ പരിശീലനം, ഫിറ്റ്നസ് ആക്റ്റിവിറ്റികൾ, ടീം ഇന്ററാക്ഷനുകൾ എന്നിവ അരങ്ങേറി. പങ്കെടുത്ത എല്ലാവർക്കും പുതുമയാർന്ന അനുഭവമാണ് പരിപാടി സമ്മാനിച്ചത്.
ലോക യോഗ ദിനം, പിതൃദിനം, എന്നീ പ്രത്യേക ദിനങ്ങളോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത് എന്നത് ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി.
പരിപാടിയുടെ വിജയത്തിനായി മികച്ച ഏകോപനവും നേതൃത്വവും നൽകിയ റേഡിയോ സുനോയുടെ ശ്രീ. ......